ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി. ഞങ്ങൾ പല ഹോസ്പിറ്റലിലും ട്രീറ്റ്മെന്റ് എടുത്തു ഒടുവിൽ 2015 ൽ ഡിസംബർ മാസം sabine ഹോസ്പിറ്റലിൽ വരുകയും 2016 ൽ ജൂണിൽ IUI ൽ പോസിറ്റീവ് ആവുകയും ചെയ്യ്തു അതു നഷ്ടമായി പിന്നെ IVF ചെയ്യ്തു അതു പോസിറ്റീവായി. ഇപ്പോൾ ദൈവം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ തന്നു, ഈ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിക്കാൻ സഹായിച്ച sabine സാറിനും പ്രതേകിച്ച് മറ്റെല്ലാ സ്റ്റാഫിനും നന്ദി പറയുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി. ഞങ്ങൾ പല ഹോസ്പിറ്റലിലും പോവുകയും ,എന്നാൽ സുഹ്യത്തുക്കൾ വഴി ഇവിടെ എത്തിപ്പെടു ദൈവാനുഗ്രഹത്താൽ ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് രണ്ട് മക്കൾ ജനിച്ചു 01-07-2018. sabine സാറിനും രഞ്ജിത്ത് സാറിനും ഈ ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫിനും നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 25 മത് വർഷത്തിൽ സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും sabine സാറിന്റെ സഹായവും ചികിത്സയും കൊണ്ടും ഞങ്ങൾക്ക് 05-07-2018 ൽ 2 കുട്ടികൾ ജനിക്കുകയുണ്ടായി ഒരാണും ഒരു പെണ്ണും ഞങ്ങൾക്ക് മക്കളില്ലാത്ത സങ്കടപ്പെട്ട സമയത്താണ്, sabine സാറിനെ കുറിച്ച് അറിയുകയും വന്നു കാണുകയും ചെയ്യ്തത് ഞങ്ങൾക്ക് ഈ മക്കളെ കിട്ടാൻ സഹായിച്ച എല്ലാവർക്കും നന്ദി. കൂടാതെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സ്ഥാപനമായി മാറട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ മാലാഖമാർക്കും ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ. എല്ലാവർക്കും നന്ദി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു കുറെ ചികിത്സകൾ ചെയ്തു പ്രയോജനമുണ്ടായില്ല, അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ചേട്ടൻ sabine ഡോക്ടറെ കുറിച്ച് പറയുകയുണ്ടായി. അങ്ങനെ ഞാനും ഹസ്ബൻഡും കുടി വന്ന് sabine സാറിനെ കാണുകയും ഒരു വർഷത്തോളം മരുന്ന് കഴിക്കുകയും ചെയ്യ്തു. അതിനു ശേഷം 09-07-2018 ഒരു ആൺകുഞ്ഞു ഉണ്ടായി, വളരെ അധികം സന്തോഷം തോന്നി. sabine സാറിനോടും എല്ലാ സ്റ്റാഫിനോടും നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 9വർഷം കഴിഞ്ഞു. പല ആശുപത്രികളിലും ചികിത്സ നടത്തി ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോൾ ആണ് sabine ആശുപത്രിയെ കുറിച്ച് അറിയാൻ ഇടവന്നത്. അങ്ങനെ ഞങ്ങൾ sabine സാറിനെ കാണാൻ വന്നു, സാറിന്റെ നിർദ്ദേശപ്രകാരം 6 മാസത്തെ ചികിത്സക്കു ശേഷം ഭാര്യ ഗർഭിണിയായി. sabine ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും സാമീപ്യം മരുന്നിനേക്കാൾ വിലയേറിയതാണ്. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്ക് 10-07-2018 ന് ഒരു പെൺകുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. ഞങ്ങളെ സംരക്ഷിച്ച എല്ലാവർക്കും നന്ദി പറയുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷത്തിന് ശേഷമാണ് ഞങ്ങൾക്ക് ഒരു പൊന്നോമന കുഞ്ഞിനെ കിട്ടിയത്. sabine സാറിനും ഡോക്ടർ സ്മിതയ്ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുടുംബത്തിന്റെയും തീർത്താൽ തീരാത്ത നന്ദി അറിയിക്കുന്നു. ഏതാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഡോക്ടർ സ്മിതയുടെ സഹായം ലഭിച്ചിരുന്നു. സ്നേഹത്തോടുള്ള പെരുമാറ്റം വളരെ ആശ്വാസം ആയിരുന്നു. ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫും വളരെ നല്ല പെരുമാറ്റമാണ് എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയിൽ ഈ ഹോസ്പിറ്റൽ എന്നും ഉണ്ടായിരിക്കും.
അറബിക്കടലിന്റെ തിരമാലകൾ തലോടി കൊണ്ടിരിക്കുന്ന ലക്ഷദ്വീപിൽപ്പെട്ട ഞങ്ങൾ നീണ്ട 8 വർഷത്തിനു ശേഷമാണ് sabine സാറിനെ കുറിച്ച് അറിയാൻ ഇടവന്നത്. അങ്ങനെ ഇവിടെ വരുകയും ഒരു ആൺകുഞ്ഞു ജനിക്കുകയും ചെയ്യ്തു. ആയതിനാൽ sabine സാറിനോടും എല്ലാ സ്റ്റാഫിനോടും നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 2007 ൽ 11 വർഷമായി. അതിനിടെ ചെറിയ ചെറിയ ഹോസ്പിറ്റലിൽ കാണിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി ഒരു ഫലവും കിട്ടിയില്ല. എന്റെ ഫ്രഡ് പറഞ്ഞാണ് ഞാൻ ഈ ഹോസ്പിറ്റൽ അറിയുന്നത് പിന്നെ ഇവിടെ വന്ന് സാറിനെ കണ്ടപ്പോൾ തന്നെ സമാധാനം ആയി 2 മാസത്തെ ട്രീറ്റ്മെന്റ് നടത്തി ഇപ്പോൾ ഞങ്ങൾക്ക് ഒരു മാലാഖ കുഞ്ഞിനെ കിട്ടി. ഈ ഹോസ്പിറ്റലിലെ എല്ലാ ജീവനക്കാരെയും നന്ദിയോടെ ഓർക്കുന്നു.
ഞങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആയി .പല ചികിത്സകളും ചെയ്തെങ്കിലും ഫലമുണ്ടായില്ല.അവസാനം സബൈൻ ഹോസ്പിറ്റലിൽ വരുകയും ഒരു positive റിസൾട്ട് ഉണ്ടാകുകയും ചെയ്തു.അങ്ങനെ ഞങ്ങള്ക് ഒരു പെൺകുട്ടി ജനിച്ചു . സബൈൻ സാറിനും ,രഞ്ജിത് സാറിനും ,മഹാലക്ഷ്മി മാടത്തിനും ഒരുപാടു കടപ്പെട്ടിരിന്നു.ഇവിടത്തെ നഴ്സിംഗ് സ്റ്റാഫ് വളരെ വിനീതമായാണ് പെരുമാറുന്നത്.എന്നും ഇപ്പോഴും ഈ ഹോസ്പിറ്റലില് നല്ലതു ഭവിക്കട്ടെ .
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി, 2017 ൽ ഞങ്ങൾ ചികിത്സ തുടങ്ങി ഡിസംബർ 27 IVF ചെയ്യ്തു. പോസിറ്റീവ് ആയി 14-07-2018 ൽ 2 ആൺകുട്ടികൾ ഉണ്ടായി. sabine സാർ ഞങ്ങൾക്ക് പുതിയ ഒരു ജീവിതത്തിലേക്ക് വഴി തുറന്നു തന്നു. എല്ലാ ഡോക്ടർമാരും സിസ്റ്റർമാരും ഞങ്ങളെ ഒത്തിരി സഹായിച്ചു. എല്ലാവർക്കും നന്ദി.