Testimonials

What Peoples Say about Us?

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 22 വർഷം ആയിട്ട് ഇവിടത്തെ ചികിത്സയിൽ രണ്ട് ആൺകുട്ടികൾ ഉണ്ടായതിൽ ഞങ്ങൾ ദൈവത്തോടും സബൈൻ സാറിനോടും തീരാത്ത കടപ്പാടുണ്ട് .പിന്നെ ഇവിടുള്ള സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു .ഞങ്ങളെപ്പോലെ തന്നെ ഇവിടെ വന്ന് പരിചയപ്പെട്ട മറ്റ് പലരോടും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു .

ജയാ ഭാസി , കൊടകര

ഞങ്ങളുടെ വിവാഹം കഴിഞ്ഞ 9 വർഷമായി ഈ കാലയളവിൽ ഒരു കുഞ്ഞിന് വേണ്ടി പല ആശുപത്രികളിലും കയറി ഇറങ്ങി അവസാന അറ്റംപ്റ്റ് എന്ന നിലയിൽ ഏകദേശം ഒരു വർഷം മുൻപ് ആണ് ബന്ധുവിൽ നിന്ന് ഈ ആശുപത്രിയെ കുറിച്ച അറിയുകയും ഇവിടെ എത്തുകയും ചെയ്‌തത്‌ . തുടർന്ന് സബൈൻ സാറിൻറെ നിർദ്ദേശ പ്രകാരം ചികിത്സ തുടങ്ങുകയും ചെയ്യ്തു . ചികത്സയുടെ ഭലമായി എൻ്റെ ഭാര്യ ഗർഭിണി ആകുകയും ചെയ്യ്തു. ഗർഭകാലഘട്ടത്തിൽ ചികില്സിച്ച ഡോ മഹാലക്ഷ്മി ,ഡോ രഞ്ജിത്ത് ,ഡോ ശീതൾ ,ഡോ സ്മിത ,ഡോ വിനീത എന്നിവരോടുള്ള സ്നേഹത്തോടുകൂടെയുള്ള നന്ദി അറിയിക്കുന,നു ,ഒപ്പം ഞങ്ങളോട് വളരെ സ്നേഹപൂർവ്വം പെരുമാറി പരിചയിച്ച ഈ ആശുപത്രിലെ എല്ലാ സ്റ്റാഫുകളോടും ഉള്ള നന്ദി അറിയിക്കുന്നു .എല്ലാവരുടേയും പരിചരണത്തിന്റെ ഭലമായി 15-09 -217 തീയതി ഞങ്ങൾക്ക് ഈശ്വരനുഗ്രഹത്താൽ രണ്ട് മക്കളെ തന്നു അനുഗ്രഹിച്ചു എന്നും ഈ ആശുപത്രി ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

Rajesh Madathil & Divya Rajesh, Aluva,Ernakulam

Thank you for everything you have done to safety deliver our babies. It was a good moment for us that one of our baby did not make it,but your compassionate care helper up under the situation helper.Again thank you so much for taking care of our babies.

Akhil K S &Vijayalekshmi K, Kakkanad , Ernakulam

ഏഴാം നാളിൽ ദേവിയുടെ പരബ്രഹ്മമാകുന്നതാണ് സാർ , സർവേശ്വരന്റെ ഉപസംഹാരരൂപമാണിത് .രണ്ടാം നിലയിലെ നേഴ്സ്മാർ ഈശ്വരന്റെ പ്രീതിബിംബം ആണ് .

Sabu & Santhi, Thrissur

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 7 വർഷമായി . വിവാഹശേഷം (2010 ) മുതൽ ഞങ്ങൾ പല ഹോസ്പിറ്റിലുകളിലും ക്ലിനിക്കിലുമായി ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് എടുത്തിരുന്നു . പക്ഷേ 8 ലക്ഷം രൂപ ചിലവായെങ്കിലും ഫലമുണ്ടായില്ല .എല്ലാ പരീക്ഷണങ്ങളും അവസാനിപ്പിച്ച ഇനിയെന്ത് എന്ന് ചിന്തിക്കുന്ന സമയം എന്റെ ഫ്രണ്ട് വിനിത ജിബിൻ പറഞ്ഞാണ് ഇവിടുത്തെ പറ്റി അറിയുന്നത്‌ . ഞങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു ,പക്ഷേ അവരുടെ വാക്കുകളിൽ നിന്ന് ബിസിനസ്സിന് അപ്പുറം ഒരു സേവനം പോലെയാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നതെന്ന് തോന്നി .സിറിനെ കണ്ടുസംസാരിച്ചപ്പോൾ അത് ഉറപ്പായി .തുടർന്ന് ലാപ്രോസ്‌കോപ്പി & സർജറി ചെയിതു 6 മാസത്തിനുള്ളിൽ ഗർഭിണിയായി ഇവിടെ അഡ്മിറ്റ് ആയ സമയങ്ങളിലും മറ്റും എല്ലാ ഡോക്ടർസും നേഴ്‌സുമാരും ,അറ്റന്റേസും എല്ലാവരും ഒത്തിരി സഹായിച്ചിരുന്നു ,എല്ലാവർക്കും ഒരുപാട് നന്ദി .ഞങ്ങൾക്കു രണ്ട് കുഞ്ഞിങ്ങളെ കിട്ടിയതിനും ഇപ്പോൾ എനിക്ക് അറിയാവുന്ന എല്ലാവരോടും ഈ ഹോസ്പിറ്റലിനെ പറ്റി ഞാൻ പറയാറുണ്ട് തൽക്കാലം ഇത്രയും എഴുതി നിർത്തുന്നു .എല്ലാവർക്കും നന്ദി .

Sugandhi K G & Vinod T S, Palluruthy

ഞങ്ങളുടെ വിവാഹം 2005-ൽ ആയിരുന്നു. 2006 -ൽ ട്രീറ്റ്മെന്റ് തുടങ്ങി .ചെറിയ ചെറിയ ആശുപത്രികളിൽ തുടങ്ങി വർഷങ്ങൾ പലതും കടന്നു പോയത് അല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല .sabine ഹോസ്പിറ്റലിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇവിടെ വരെ വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യ്തു ഒരു കൊല്ലത്തോളം കാര്യം ഉണ്ടായില്ല 2,3 ലക്ഷം ചിലവായി .പിന്നെ ഇവിടെ മറ്റുള്ളവരും ഇവിടെ പ്രൊജക്റ്റ് ചെയ്യ്ത സ്റ്റുഡന്റ്സ് പറഞ്ഞു .എല്ലാവരുടെയും സേവനം വിശേഷിച്ചു ഡോ രഞ്ജിത് ,നേഴ്സുമാര് ,സാറിനും എല്ലാവർക്കും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു . എന്ന് ശ്യാമള പി .കെ

Syamala P K, Aluva

ഞങളുടെ മാര്യേജ് കഴിഞ്ഞിട്ട് 2 വർഷം ആയിട്ടുള്ളു എനിക്ക് ചെറിയ ഒരു problem ഉണ്ടായിരുന്നു .ഇവിടെ വന്ന് sabine സാറിനെ കണ്ടു ,രണ്ടു മാസം മരുന്നു കഴിച്ചു 3 മാസം പോസിറ്റീവ് ആയി .പ്ലാസന്റാ താഴെ ആയതു കൊണ്ട് 7 മാസം തികയും മുൻപ് ഡെലിവറി നടന്നു .ബട്ട് കുഞ്ഞുങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായില്ല .രണ്ടു മാസം NICU ൽ ആയിരുന്നു ,രണ്ടു കുഞ്ഞുങ്ങളേഴും ഒരു problem ഇല്ലാതെ തന്നു നന്ദി .

Anju Ranjith, Palakad

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 7 വർഷമായി അതിനിടയിൽ രണ്ട് ഉണ്ണികൾ ജനിച്ചു പിന്നീട് ജനിച്ച ഉണ്ണികളെ ഞങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്യ്തു . ഈ ഹോസ്പിറ്റലിനെ പറ്റിയും sabine സാറിനെ ഞങ്ങൾ അറിയാവുന്നതു കൊണ്ടാണ് 2 വർഷം ഗ്യാപ്പ് ഇട്ട് ഇവിടെ എല്ലാ ടെസ്റ്റുകളും ചെയ്ത് ഒരു കുഴപ്പവും ഇല്ല എന്ന് ഉറപ്പുവരുത്തി ,നോർമൽ നോക്കാൻ sabine സാർ 6 മാസം തന്നു ,എന്നിട്ടും ആയില്ല .ഒന്നരവർഷം മരുന്നുകഴിച്ചു IUI ചെയ്യ്തു ദൈവകൃപയാൽ പോസിറ്റീവ് ആയി .സാർ ഒരു നല്ല വ്യക്തി ആണ് .അതുപോലെ തന്നെ രഞ്ജിത് ഡോക്ടറും സ്റ്റാഫും നല്ലൊരു സഹായമായിരുന്നു .NICU -ൽ ഉണ്ണികൾ കിടന്നപ്പോൾ നല്ലൊരു പെരുമാറ്റം ആയിരുന്നു .മക്കളില്ലാത്തവർക്ക് ഈ ആശുപത്രി നല്ലൊരു തണൽ ആണ് ,sabine സാറിന് നമ്മുടെ സാമ്പത്തികബുദ്ധിമുട്ടകൾ മനസിലാക്കാൻ സാധിക്കും . നന്ദിയോടെ അശ്വതി രാജേഷ്

Aswathy Rajesh, Thrissur

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി .വിവാഹം കഴിഞ്ഞിട്ട് 6 മാസം മുതൽ ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ചികിത്സ തുടങ്ങി .അലോപ്പതിയും ആയുർവേദവും മരുന്നു കഴിച്ചു ഒരു ഫലവും കിട്ടിയില്ല ,അങ്ങനെ sabine hospital-ൽ വരുകയും സാറിന്റെ നിർദ്ദേശാനുസരണത്തിൽ ചികിത്സ നടത്തി .അങ്ങനെ പോസിറ്റീവ് ആവുകയും 27 / 09 / 2017 -ൽ ബുധനാഴ്ച ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളെ കിട്ടുകയും ചെയ്യ്തു .ഈ ആശുപത്രിയിലെ sabine സാറിനും രഞ്ജിത് സാറിനും ഞങ്ങളെ പരിചരിച്ച എല്ലാ സിസ്റേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു .ഈ ഹോസ്പിറ്റിലിലെ വാർഡും റൂമും നല്ല വൃത്തിയുള്ളതാണ് .ഈ ആശുപത്രിയിലെ sabine സാറിനും രഞ്ജിത് സാറിനും പിന്നെ സിസ്റേഴ്സിനും നൻമകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . നന്ദിയോടെ അജി &മിനി

Aji T R, Polluvazhi

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷമായി .വിവാഹം കഴിഞ്ഞിട്ട് 3 വർഷത്തിൽ ആണ് ഞങ്ങൾ ട്രീറ്റ്മെന്റിനായി ആലുവയിലുള്ള ഹോസ്‌പിറ്റലിൽ എത്തിയത് 1 വർഷം അവിടെ ട്രീറ്റ്മെന്റ് ചെയ്തെങ്കിലും ഫലം ഉണ്ടായില്ല ,അതിനുശേഷം 6 മാസം ഞങ്ങൾ ആയുർവേദ 6 മാസം കഴിച്ചെങ്കിലും ഫലം കണ്ടില്ല .തുടർന്ന് ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ നിർദേശപ്രേകാരം ഞങ്ങൾ sabine ഹോസ്‌പിറ്റലിൽ വരുകയുണ്ടായി .2016 -ൽ സെപ്റ്റംബറിൽ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യ്തു .2017 ഫെബ്രുവരിയിൽ ഞങ്ങൾ ആ സന്തോഷവാർത്ത അറിയുവാൻ ഇടയായി .29 / 09 / 2017 ൽ 2 ആൺകുട്ടികളെ നൽകി ദൈവം അനുഗൃഹിച്ചു ,ഞങ്ങളെ സഹായിച്ച sabine സാറിനും രഞ്ജിത് സാറിനും ഇവിടുത്തെ ഓരോ സ്റ്റാഫിനും ഞങ്ങൾ നന്ദി അറിയിക്കുന്നു . സ്‌നേഹത്തോടെ , ഷെറിൻ ഷിജു .

Shiju Joseph, Karukutty