Testimonials

What Peoples Say about Us?

എൻറെ പേര് ലിസി ,ഭർത്താവിന്റെ പേര് തോമസ് .ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി .ഞങ്ങളുടെ സ്വദേശം തൃശൂരാണ് .ഒരു കുഞ്ഞിനുവേണ്ടി തൃശ്ശൂരിലെ ഒരു വിധം നല്ല ഡോക്ടർമാരുടെ ട്രീറ്റ്മെൻറ് ഞങ്ങൾ എടുത്തിരുന്നു .പക്ഷെ യാതൊരു ഫലവും ലഭിച്ചില്ല .ഒരു കുഞ്ഞ് ഉണ്ടാവുക എന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഭർത്താവിന്റെ ഒരു സുഹൃത്തുവഴി ഈ ഹോസ്പിറ്റലിനെ പറ്റി പറയുകയും ഫോൺ നമ്പർ തരുകയും ചെയ്തു .അങ്ങനെ ഞങ്ങൾക്ക് ഡോക്ടർ സബൈൻ സാറിന്റെ ട്രീട്മെന്റിൽ ഈ വർഷം മെയ് 29 ന് ഒരു കുഞ്ഞുവാവ ഉണ്ടാവുകയും ചെയ്തു .
ഇത്രയും ആത്മാർത്ഥത ഉള്ള ഡോക്ടർമാർക്കും വളരെ സ്നേഹത്തോടെ എന്നെയും എന്റെ കുഞ്ഞിനേയും പരിചരിച്ച നഴ്സിംഗ് സ്റ്റാഫിനും ഒരായിരം നന്ദി . വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന ദമ്പതികളെ ,ഞങ്ങൾക്ക് അറിയാവുന്നവരെ ഡോക്ടർ സബൈൻ സാറിന്റെ ട്രീട്മെന്റിനായി പറഞ്ഞു വിടുന്നതായിരിക്കും .നിങ്ങളുടെ ആത്മാർത്ഥമായ സേവനം എല്ലാവര്ക്കും ലഭിക്കട്ടെ

ലിസി തോമസ് , തൃശൂർ

Respected Sabine Sir and Staff,
   പ്രിയപ്പെട്ട Sabine sir ക്കും പിന്നെ ഇവിടുത്തെ എല്ലാ staff കൾക്കും വളരെ നന്ദി. ചെന്നൈയിൽ സ്തിരതാമസമാക്കിയ മലയാളിയായിരുന്നു. മക്കളില്ലാത്ത കാരണത്താൽ നാട്ടിലേക്കു താമസം മാറ്റി. അപ്പോൾ ആണ് Sabine ആസ്പത്രിയെപറ്റിയും Sabine doctor പറ്റിയും നിറയെ ആളുകൾ പറഞ്ഞു കേട്ടത്. അങ്ങനെ Sabine Sir കാണുവാൻ കഴിഞ്ഞു്.
ഡോക്ടർ ദൈവതുല്ല്യമാണ് എന്നുള്ളത് Sabine Sir കാണിച്ചു തന്നു. എനിക്ക് 17 വർഷo കഴിഞ്ഞു ഈ നിധി കിട്ടുവാൻ കാരണമായ ഡോക്ടർ മാർക്കും എല്ലാ staff കൾക്കും ഹൃദയത്തിന്റെയും ഭാഷയിൽ നിങ്ങളുടെ പാദങ്ങളിൽ എന്റെ കണ്ണുനീർ തുള്ളികൾ.
11/5/2016

Geetha Radhakrishnan, Ernakulam

We were suffering from low sperm count and ovary problems, Dr. Sabine give us better treatment for six months and by Gods grace we got a child, now he is Eight month old.Many many thanks to Sabine sir.
10/5/2016

Anishkumar And Sreeja, Thodupuzha

Dear Dr. Sabine and Dr. Shirly,
     Our sincere thanks and prayers.Also thanking the nursing staffs.
23/5/2016

KHADEEJA SULFIKER NADIL, Alapuzha

സ്നേഹപൂര്‍വ്വം Dr Sabine,
    IVF treatment-ലൂടെ ഒരാണ്‍ കുഞ്ഞിനെ തന്ന ഡോക്ടര്‍ക്ക്‌ എന്നും നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. NICU-ലെ Dr Jeganth, Dr Mahalakshmi, Sr BIndhu പിന്നെ ഞങ്ങളെ ഒരു കുടുംബാംഗമായി കണ്ട് പരിചരിച്ച 1st floor ലെ എല്ലാ sister മാരോടും ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദിയും കടപാടും അറിയിക്കുന്നു. എല്ലാവര്‍ക്കും ഈശ്വരന്‍ നല്ലതു വരുത്തണമെന്നു പ്രാര്‍ത്ഥിക്കുന്നു.

25/5/2016

Salini Ratheesh, Kottayam

Dear Sabine Sir, staffs,
   ' ഞങ്ങള്‍ ഈ Hospital ആരംഭിച്ചതു മുതലുള്ള അഞ്ചാം നമ്പര്‍ ആളാണ്‌. പിന്നീട് IVF തുടങ്ങിയപ്പോള്‍ വീണ്ടും വന്നു. May മുതല്‍ ചികിത്സതുടങ്ങി . September-ല്‍ success ആയി. April 14 ന് ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഇതെല്ലാം ഇവിടുത്തെ സബൈന്‍ സാറിന്‍റെ കഠിന പ്രയത്നം തന്നെ എന്നാണ് ഞങ്ങളുടെ വിശ്വാസം. ദൈവങ്ങളുടെ കൂടെ സബൈന്‍ സാറും ഉള്‍പ്പെട്ടു. ഇവിടുത്തെ എല്ലാ staff കള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല. ഒരായിരം നന്ദി...നന്ദി...നന്ദി.
25/5/2016

Indhu Jayakumar, Kottayam

സ്നേഹത്തോടെ Sabine സാറിനും hospital ലെ മുഴുവൻ staff നും,വിവാഹം കഴിഞ്ഞ് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം treatment ലൂടെ രണ്ട് കുഞ്ഞുങ്ങളെ തന്ന ഡോക്ടർക്കും മുഴുവൻ സ്റ്റാഫിനും ദൈവത്തിനും നന്ദി അറിയിക്കുന്നു. ഇനിയും കുഞ്ഞുങ്ങളില്ലാത്ത നിരവധി പേർക്ക് ഈ hospital ആശ്വസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആശംസിക്കുന്നു.

25/12/2015

Reji Sherin, Kochi

ആദ്യമായി ദൈവത്തിനു നന്ദി പറയുന്നു കാരണം ദൈവതുല്യനായ സബൈന്‍ ഡോക്ടറുടെ അടുത്ത് ചികിത്സക്കായി വരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിന്.
      കല്യാണം കഴിഞ്ഞ് ആറാം മാസം മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ വിവിധ ആശുപത്രികളിലായുള്ള ചികിത്സകള്‍. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇത് നാലാമത്തെ ആശുപത്രിയാണ്. 2014 ഒക്ടോബര്‍ മാസം മുതല്‍ ഇവിടുത്തെ ചികിത്സ ആരംഭിച്ചതിനു ശേഷം ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടായി. സബൈന്‍ സാറിന്‍റെ ചികിത്സയുടെ ഫലമായി 2016 ജനുവരി ഇരുപതിഎഴാം തീയതി ഞങ്ങള്‍ക്ക് മൂന്ന് ആണ്‍കുട്ടികളെ ലഭിച്ചു.
     വിവാഹം കഴിഞ്ഞ ഏതൊരു ദമ്പതിമാരുടേയും ആഗ്രഹമാണ് ഒരു കുഞ്ഞിക്കാല്‍ കാണണം എന്നുള്ളത്. കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ കൈയൊപ്പ്‌ പതിഞ്ഞ സബൈന്‍ സാറിന്‍റെ ചികിത്സയിലുടെ കുട്ടികള്‍ ഉണ്ടാവട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു.
     ഈ ആശുപത്രിയിലെ എല്ലാ ജീവനകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടേയും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും മംഗളാശംസകളും നേരുന്നു.
17/05/2016

Mahesh Das, Kottayam

Dear Sabine Sir and Team,
    After 20 years of my married life right now I got a child(Boy). We are very happy to get a new generation to our family.
    I thank God a lot for giving a son to me and hear my prayers.Also thanking you Sabine sir.
Thank You
28/4/2016

Laly Santhosh, Chendamangalam

Respected Dr. Sabine, Dr. Mahalakshmi, Dr Jeganth Jayaraj and all other doctors and staff,
I express my sincere thanks and gratitude to you and this institution for making my dream a true success.
I'll pray to GOd for your health and prosperity.
Thanking You
5/4/2016

Vidyamol Anilkumar, Kothamangalam