Testimonials

What Peoples Say about Us?

ദൈവത്തിനു നന്ദി
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി കുട്ടികൾ ഇല്ലായിരുന്നു .പല ഹോസ്പിറ്റലിലും ചികിത്സ തേടി. പിന്നീട് ഞങ്ങൾ ഈ ഹോസ്പിറ്റലിൽ വരുകയും ചികിത്സ തുടങ്ങുകയും ഞങ്ങൾക്ക് ജനുവരി 24 നു ഒരു പെൺകുഞ്ഞിനെ ദൈവം തരുകയും ചെയ്തു .സബൈൻ സാറിനോടുള്ള ഞങ്ങളുടെ നന്ദി പറഞ്ഞാൽ തീരുന്നതിലും അപ്പുറമാണ് .ഇനിയും ഏറെ ദമ്പതികൾക്ക് കുഞ്ഞു എന്ന സ്വപ്നം സാഷാത്കരിക്കാൻ ദൈവം സാറിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടാതെ മറ്റ് ഡോക്ടർമാർ , നേഴ്സുമാർ, സ്റ്റാഫ് എന്നിവരോടുമുള്ള നന്ദിയും പ്രാർത്ഥനയും എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടായിരിക്കും .
12/2/2017

ബിനു വര്ഗീസ് & റിയ , എറണാകുളം

Thank god
After 11 years GOD blessed us on 09/02/2017. Our sincere thanks to All the doctors, nurses and other supporting staffs of Sabine hospital, especially Dr.Sabine,Dr.Mahalakshmi,Dr.Renjith,Dr.Thirumeny,Dr.Rajesh,Dr.Smitha,Dr.Seethal, Dr.Jeganath,Dr.Abraham and all the staffs in NICU at Sabine hospital.
Special thanks to Bindhu sister, Nisha sister and all the nurses especially at nursing station level II.Once again my sincere gratitude & respects to Dr.Mahalakshmi madam for her whole support till my discharge even though she was in her busy schedule.
16/2/2017

TINTU PRASANTH, PONNANI

Dear Sabine സർ,
ദൈവവിശ്വാസം കുറവായ ഞാൻ ദൈവത്തെ നേരിട്ട് അനുഭവിക്കുകയായിരുന്നു Dr .സബൈൻ സാർ ,സിസ്റ്റർ ബിന്ദു ,Dr .രഞ്ജിത് പിന്നെ ഈ ഹോസ്പിറ്റലിലെ ഓരോ മുഖങ്ങളിലൂടെ .....നന്ദി....നന്ദി....

ജയ്ദീപ് ശശിധരൻ &കാർത്തിക, തിരുവനന്തപുരം

പ്രിയപ്പെട്ട സബൈൻ സാറിന് ,
ഞങ്ങളുടെ ജീവിതത്തിൽ പുതിയൊരു വെളിച്ചം നൽകിയ സാറിനും ഈ ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ......
30/03/2017

സുജിൽകുമാർ & പ്രവീണ സുജിൽ , പുതുവൈപ്പ്

എൻറെ ജീവിതത്തിൻറെ മുഖ്യഭാഗമായ കുടുംബജീവിതത്തിൽ എനിക്ക് 2015 -ൽ ഒരു കുട്ടിയും 2017 -ൽ 2 കുട്ടികളും ജനിച്ചത് ഈ ഹോസ്പിറ്റലിൽ വന്നതിന് ശേഷമാണ് .എനിക്ക് കിട്ടിയ ഈ അനുഗ്രഹത്തിനും എൻറെ മക്കളെ പരിചരിച്ച ഡോക്ടർമാരെയും നഴ്സുമാരെയും പ്രത്യേകിച്ച് പ്രശംസിക്കുന്നു .ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫുകളുടെയും സഹകരണത്തിന് നന്ദി പറയുന്നു

ബെന്നി എബ്രഹാം , ആലുവ .

ആദ്യമായി എല്ലാ ദൈവങ്ങൾക്കും നന്ദി പറയട്ടെ .. "നന്ദി"എന്ന ഒറ്റ വാക്കാൽ തീരുന്നതല്ല ഞങ്ങൾക്ക് കിട്ടിയ സ്നേഹവാത്സല്യങ്ങളും പ്രതീക്ഷകളും അനുഭവങ്ങളും 16 കൊല്ലമായി ഒരു കുഞ്ഞിക്കാലു കാണാൻ മോഹിച്ചു മരുന്നുകളുമായി യാത്ര തുടർന്ന് വന്ന ഞങ്ങൾ സബൈൻ ഹോസ്പിറ്റലിനെ കുറിച്ച് അറിയുകയും ഞങ്ങൾ ഇവിടെ വരുകയും ചെയ്തു.ഞങ്ങൾക്ക് ഇവിടെനിന്നും കിട്ടിയ അനുഭവങ്ങൾ എത്ര പുകഴ്ത്തിയാലും തീരുകയില്ല .അത് അനന്തമാണ് ...കടൽപോലെ പരന്നു കിടക്കുന്നു. ഞങ്ങൾക്ക് സ്നേഹനിധികളായ 2 ആൺകുട്ടികൾക്ക് ജന്മം നൽകാൻ രാവും പകലും ഒരുപോലെ പ്രയത്നിച്ച ,ഉറക്കംപോലും ഉപേക്ഷിച്ച ഡോക്ടർ സബൈൻ സാറിനും കുടുംബത്തിനും അതുപോലെ എടുത്തു പറയേണ്ട കാര്യമാണ് നഴ്സുമാരുടെ സ്നേഹമായ പെരുമാറ്റം അവരോടും ഞങ്ങളുടെയും കുഞ്ഞുങ്ങളുടെയും പേരിലുള്ള ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .

ബിന്ദു മണിയപ്പൻ , ആലപ്പുഴ

DEAR DOCTOR SABINE SIR,
ഞങ്ങൾ പല ഹോസ്പിറ്റലിലും നാലു വർഷമായി പല ട്രീട്മെന്റുകളും നടത്തി ഫലമുണ്ടായില്ല.എവിടെയെത്തി സാറിന്റെ ചികിത്സയിൽ എനിക്ക് ഒരു പെൺകുട്ടിയെ കിട്ടി.അതിനാൽ ഞാൻ സാറിനോടും IVF സെക്ഷനിലെ എല്ലാ സിസ്റ്റേഴ്സ്സിനോടും ഫസ്റ്റ് ഫ്ലോർ ലെ എല്ലാ സ്റ്റാഫിനോടും പ്രത്യേകം നന്ദി പറയുന്നു. സംസാരിക്കാൻ കഴിയാത്ത എൻറെ ഭാര്യയെ നല്ലരീതിയിൽ പരിചരിച്ച, സ്മിത ഡോക്ടർ മറ്റു എല്ലാ സ്റ്റാഫിനും പ്രത്യേകം നന്ദി പറയുന്നു. കുട്ടികളില്ലാതെ വിഴമിക്കുന്ന എല്ലാ ദമ്പദികൾക്കും മികച്ച ചികിത്സ നൽകി അവർക്കു നല്ല കുടുംബജീവിതം കൊടുക്കുന്ന സബ്‌യിൻ സാറിന് ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.,

05.11.2016

MANIKANDHAN C B, ALAPPUZHA

DEAR DR.SABINE SIR AND ALL HEALTH TEAM MEMBERS
ആദ്യമേ തന്നെ ദൈവത്തിനു ഒരായിരം നന്ദി പറയുന്നു. ഒരു കുഞ്ഞിന് വേണ്ടി നീണ്ട 9 വർഷത്തെ കാത്തിരിപ്പിനു ശേഷം DR SABINE SIR ട്രീട്മെന്റിലൂടെ ഞങ്ങള്ക് ദൈവം ഒരു മകളെ തന്നു. DR SABINE, DR. RENJITH JOHN JACOB, DR SHEETHAL JOSEPH എന്നീ ഡോക്ടറ്റ്സ്‌നോടും ഇവിടുത്തെ എല്ലാ സ്റ്റാഫിനോടും ഞങ്ങൾക്കുള്ള സ്നേഹവും നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.

07.11.2016

JOSE THOMAS, CHANGANASSERY

DEAR SABINE SIR,
100 % അർപ്പണ മനോഭാവത്തോടും സേവനമനോഭാവത്തോടും കൂടി 24 മണിക്കൂറും പ്രവൃത്തിക്കുന്ന സാറിനും തങ്ങളുടെ ടീം അംഗങ്ങളോടും പറഞ്ഞറിയിക്കാനാകാത്ത ഒരായിരം നന്ദി. ഞങ്ങളുടെ ജീവിതത്തിൽ 2 പൂമൊട്ടുകൾ വിരിയിച്ച ദൈവത്തിനു ഒരായിരം നന്ദി. SPECIALTHANKS TO IVF CO ORDINATORS, DR.MAHALAKSHMI, DR.MADHAVI AND ALL NURSING STAFF OF 2ND FLOOR.

PRASHOBHA RAJAN, MOOVATUPUZHA

11 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതെ വിഴമിച്ച ഞങ്ങള്ക് ഒരു ആൺകുഞ്ഞിനെ സമ്മാനിച്ച ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം ദൈവത്തിന്റെ കരങ്ങളായി പ്രവർത്തിച്ച സബ്‌യിൻ ഡോക്ടർക്കും ഈ ഹോസ്പിറ്റലിലെ ഓരോ സ്റ്റാഫ് അംഗങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി .ചെന്നൈ യിലെ വളരെ പ്രസ്തമായ ഒരു ഹോസ്പിറ്റലിൽ രണ്ടു പ്രാവശ്യം IVF കഴിനിരാശരായി ഞ്ഞു റിസൾട്ട് കിട്ടാതെ വളരെ നിരാശരായി ജീവിക്കുകയായിരുന്നു. കുറെ വ്ർഴങ്ങൾക്ക് ശേഷം തൈക്കാട് ഹോസ്പിറ്റലിൽ ഡോക്ടർ സാം ന്റെ നിർദേശപ്രകാരം ആണ് ഞങ്ങൾ ഇവിടെ എത്തിയത് . കച്ചവട കണ്ണോടു കൂടിയും മത്സര ബുദ്ദിയോടുകൂടിയും മാത്രം സ്ഥാപനങ്ങളുടെ വിജയം കാണുന്ന ഇന്നത്തെ കാലത് സബ്‌യിൻ ഡോക്ടറുടെ മനസിന്റെ നന്മയും കൈപ്പുണ്യവും പാവപെട്ട രോഗികളോടുള്ള കാരുണ്യവും കൊണ്ട് ഒരു സ്ഥാപനം വിജയിപ്പിക്കാമെന്നു തെളിയിച്ച ഒരു അതുല്യ പ്രതിഭയാണ് ഡോക്ടർ സബ്‌യിൻ . ഞങ്ങളുടെ കുഞ്ഞു എന്ന സ്വപ്നം യാഥാർഥ്യമാകാൻ പ്രവർത്തിച്ച ഡോക്ടർ സബ്‌യിൻ , ഡോക്ടർ സ്മിത സബ്‌യിൻ, ഡോക്ടർ രഞ്ജിത് , IVF കോർഡിനേറ്റർസ് ആയ ബിന്ദു മറ്റെല്ലാ സ്റ്റാഫുകൾക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. നഴ്സിംഗ് സ്റ്റാഫും റിസപ്ഷൻ സ്റ്റാഫും നല്ല സ്നേഹമായി പ്രവൃത്തിക്കുകയാണ്. സ്നേഹപൂർവ്വം സന്തോഷ് , പ്രവീണ

01.11.2016

Praveena Santhosh, Chennai