Testimonials

What Peoples Say about Us?

സ്നേഹത്തോടെ Sabine Sir ന്, ആദ്യത്തെ മകനുണ്ടായി പിന്നീട് 16 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇവിടുത്തെ ചികിത്സയിലൂടെ രണ്ടു പൊന്നുമക്കളേ ഞങ്ങൾക്ക് നല് കിയ ദൈവത്തിനും, Dr Sabine നും നന്ദി പറയുന്നു

25/10/2015

Ramla Salim, Kollimolam

Dear Sabine Sir & Staff,
       എന്റെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി.Sir ന്റെ IVF treatment ലൂടെ ഞങ്ങൾക്ക് രണ്ട് ആണ്‍കുട്ടികളെ തന്നതിന് പാവങ്ങളുടെ doctor ആയ Sabine Sirനും,staff നും ഞങ്ങളുടെ എല്ലാവിധ നന്ദിയും സന്തോഷവും അറിയികുന്നതിനോടൊപ്പം എല്ലാവിധ പ്രാർത്ഥനയും ദയാപൂർവ്വം അറിയിക്കുന്നു.

29/10/2015

Ramani Sukumaran, Ramamangalam

ബഹുമാനപ്പെട്ട Sabine സർ നും,Staff നും,
        എന്റെ വിവാഹം കഴിഞ്ഞിട്ട് 25 വർഷമായി മൂന്നാമത്തെ വർഷം തുടങ്ങി ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി ഒത്തിരി ആശുപത്രിയിൽ കയറിയിറങ്ങി.ഒരു ഫലവുമുണ്ടായില്ല.അവസാനം ഞങ്ങൾ മുവാറ്റുപുഴയിലെ Sabine ആശുപത്രിയെ കുറിച്ച് അറിഞ്ഞു ഞങ്ങൾ ഇവിടെ വന്ന് Dr Sabine നെ കണ്ടു.Sir വളരെ സ്നേഹത്തോടെ IVF നെ കുറിച്ച് പറഞ്ഞു.ഞങ്ങൾ സന്തോഷത്തോടെയും പ്രത്യാശയോടെയും കൂടി അതുകേട്ടു.വളരെ ആശ്വാസത്തോടുകൂടിയാണ് ഞങ്ങൾ വീട്ടിൽ പോയത്.ഇവിടെ വന്ന് ആദ്യത്തെ treatment ൽ തന്നെ ഫലം കണ്ടു.ഞങ്ങൾക്ക് ഒരു ആണ്‍കുഞ്ഞിനെ ദൈവം തന്നു.എന്നും നന്ദിയോടെ ഞങ്ങൾ Sabine Sir നെയും അവിടുത്തെ Staff നേയും ഓർകും ഈശ്വരൻ അദ്ദേഹത്തിന് ഒത്തിരി നല്ലതു വരുത്തട്ടെ എന്ന് സ്നേഹപൂർവ്വം ഹ്രദയപൂർവം ഞങ്ങൾ പ്രാർത്ഥിക്കുന്നു

29/10/2015

Omana Rajappan, Kannur

Dear Sabine Sir & Staff,
       ഞാൻ രണ്ടുവർഷം മുൻമ്പ് treatmentന് വേണ്ടി ഇവിടെ വരുമ്പോൾ മനസ്സ് മുഴുവൻ മരിച്ചു പോയ എന്റെ കുഞ്ഞിനെ കുറിച്ചുള്ള വിഷമമായിരുന്നു. എന്റെ മൂത്തമകൾക്ക് 10 വയസും രണ്ടാമത്തെ മകൻ ഒന്നര വയസുള്ളപ്പോൾ ആണ് അവൻ പെട്ടന്ന് മരിച്ചു പോയത്.അവന്റെ ജനനത്തോടെ പ്രസവം നിറുത്തിയ എനിക്ക് വീണ്ടും ഒരു കുഞ്ഞു ജനിക്കില്ല എന്ന വിഷമത്തിലായിരുന്നു.
     അപ്പോഴാണ് Sabine Hospital നെ കുറിച്ച് അറിഞ്ഞ് ഞാനും എന്റെ ഭർത്താവും വളരെ പ്രതീക്ഷയോടെ Sir നെ വന്നു കണ്ട് സംസാരിച്ചു.Sir വളരെ positive ആയി തന്നെ സംസാരിച്ചു.അത് എനിക്കും എന്റെ husband നും വളരെ സന്തോഷത്തിനു വകനൽകി.മരിച്ചുപോയ എന്റെ മകൻ തിരിച്ച് വരുമെന്ന് പ്രതീക്ഷിച് ഞങ്ങൾ കാത്തിരുന്നു.
   അങ്ങനെ ദൈവത്തിന്റെ അനുഗ്രഹവും Sir ന്റെ treatment ന്റെ ഫലമായി രണ്ടു വർഷത്തിനു ശേഷം IVF treatment ലൂടെ ഞങ്ങൾക്ക് ഒരു മകനും മകളും ജനിച്ചു.ഇതിനെല്ലാം ദൈവത്തിനോടും Sir നോടും ഞാനും എന്റെ കുടുംബവും കടപെട്ടിരിക്കുന്നു.ഇനിയും വേദനിക്കുന്ന ഒരുപാട് ദമ്പതിമാർക്ക് ആശ്വാസം നൽകാൻ Sabine Sir ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

29/10/2015

Laimy Jojo, Ernakulam

To our beloved Dr.Sabine and staff,
      We cannot explain the amount of joy that we feel at present on having a baby girl as the result of your care and treatment.After 5 years of treatment for infertility on various hospitals we were really disappointed and had no expectation of having a child anymore.
    But with the grace of God, we were able to know about you and we were able to receive such a beautiful gift a cute baby girl.
      Dear Dr.Sabine, you are so very committed to your profession and encouraging.You are really blessed by God.We thank you with all our heart and will remember you in our prayers.

1/11/2015

Flomy Febin, Cochin

Respected Sabine Sir,
     ആറര വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു.കുറേ ഹൊസ്പിറ്റലുകളിൽ പോയി ചികിത്സിച്ചു.Natural Pregnancy ഒരിക്കൽ കിട്ടിയെങ്കിലും ആറാം മാസം അതിനെ കളയേണ്ടി വന്നു അതിനുശേഷമാണ് ഇവിടെ വന്നത് .കുറച്ചു നാളത്തെ ചികിത്സക്കുശേഷം pregnant ആവുകയും ഇപ്പോൾ രണ്ടു പെണ്‍കുട്ടികളെ കിട്ടുകയും ചെയ്തു.അതിന് ഞങ്ങളെ ചികിത്സിച്ച Sabine Sir, Renjith Sir, ബാക്കി എല്ലാ Doctors നും nurse മാർക്കും മറ്റു staff നും നന്ദി അറിയിക്കുന്നു.Sabine Sir നെ പോലെ ഇത്ര dedicated ആയ ഒരു ഡോക്ടറെ വേറെയെങ്ങും കാണാൻ കഴിയില്ല.ഏത് പാതിരാത്രിയിലും ഓടിനടക്കുന്ന Sir എല്ലാവർക്കും ഒരു അത്ഭുതമാണ് .അതുപോലെ Renjith Sir വളരെ responsible ആയ ഡോക്ടർ ആണ് .ഇവരുടെ സേവനങ്ങളിൽ ഞങ്ങൾ വളരെയധികം സംതൃപ്തരാണ് .എല്ലാവരോടുമുള്ള നന്ദി രേഖപെടുത്തുന്നു

5/11/2015

Femina Jayaprakash, Ernakulam

സ്നേഹപ്പൂർവ്വം Sabine sir & staff,
    8 വർഷത്തെ കാത്തിരിപ്പിനു ശേഷം ദൈവാനുഗ്രഹത്താൽ ഇവിടുത്തെ treatment success ആകുകയും,ഞങ്ങൾക്ക് ഒരു മാലാഖ കുഞ്ഞിനെ ദൈവം സമ്മാനമായി നല്കുകയും ചെയ്തു. ഞങ്ങളെ guide ചെയ്ത sir നോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.ഈ hospital,അനേകം കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതിമാർക്ക് ഒരുനുഗ്രഹം ആയി തീരട്ടെ . Thanks to all.

21/11/2015

Shino Thomson, Kottayam

കഴിഞ്ഞ പതിമൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവത്തിൻറെ സ്വന്തം കൈകളായി ഞങ്ങൾ കരുതുന്ന ഈ ഡോക്ടർസിന്റെയും സ്റ്റാഫിന്റേയും അടുക്കൽ എത്തി ,ജീവിത സാഫല്യം..രണ്ടു പൊന്നോമനകളിലൂടെ അനുഭവിക്കാൻ സാധിച്ചതിന്റെ നന്ദിയും കടപ്പാടും വിവരിക്കുവാൻ ഈ താളുകൾ മതിയാവില്ല .എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു ഒപ്പം നന്മ വരണമേ എല്ലാവർക്കും എന്ന് പ്രാർത്ഥിക്കുന്നു ...
27/ 04/ 2017

ഗോപകുമാർ & മഞ്ജു , തൃപ്പൂണിത്തുറ

കഴിഞ്ഞ 12 വർഷത്തെ കാത്തിരിപ്പിനിടയിൽ രണ്ട് മാലാഖകുഞ്ഞുങ്ങളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോടും സബൈൻ സാറിനോടും ഉള്ള നന്ദി ഞങ്ങൾ വാക്കിൽ തന്നെ ഒതുക്കാതെ പ്രാർത്ഥിക്കുകയും ചെയ്യുന്നു

SAJI P .D , ചെങ്ങമനാട്

"Thanks to God"
Thank you very much to Dr. Sabine and team.

17/11/2015

Shyji Varghese, Perumbavoor