Testimonials

What Peoples Say about Us?

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷം കഴിഞ്ഞു ഒത്തിരി ചികിത്സകൾ നടത്തി ഒടുവിൽ 2013 ആഗസ്റ്റ് മാസത്തിലാണ് ഈ ഹോസ്പിറ്റലിൽ എത്തുന്നത് അന്ന് മുതൽ ട്രീറ്റ്മെൻറ് തുടങ്ങി .ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ് .31 / 05/ 2017 ൽ ഞങ്ങൾക്ക് ഒരു ആൺകുട്ടി ജനിച്ചു .ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം നിറച്ച ദൈവദൂതൻ ഡോക്ടർ സബൈൻ സാറിനും രഞ്ജിത് സാറിനും ഇവിടത്തെ മുഴുവൻ സ്റ്റാഫിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

സിന്ധു രമണൻ & രമണൻ ഇ .റ്റി, ആലപ്പുഴ

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 7 വർഷമായി .ഒരു കുഞ്ഞിനുവേണ്ടി ഒരുപാട് ഹോസ്പിറ്റലുകൾ കയറി ഇറങ്ങി .ഒരു ഫലവുമില്ലാതെ നിരാശരായി കഴിയുന്ന സമയത്താണ് .ഒരു കുടുംബ സുഹൃത് വഴി സബൈൻ ഹോസ്പിറ്റലിനെ കുറിച്ച് അറിയുന്നത് .അങ്ങനെ ഞങ്ങൾ 01 -12 -2016 ന് സബൈൻ സാറിനെ കണ്ടു .സബൈൻ സാറിൻറെ ട്രീറ്റ്മെന്റിലൂടെ ഞങ്ങൾക്ക് രണ്ട് പെൺ കുഞ്ഞുങ്ങളെ ലഭിച്ചു .ഞങ്ങളെ പരിചരിച്ച രഞ്ജിത് സാറിന് ഒരുപാട് നന്ദി .ഇവിടുത്തെ മുഴുവൻ സ്റ്റാഫുകൾക്കും ഒരായിരം നന്ദി നന്ദി .. ഇവിടുത്തെ മാലാഖമാരായ നഴ്സുമാർക്ക് ഒരുപാട് ഒരുപാട് നന്ദി

പ്രഭാകരൻ & സിനിജ പ്രഭാകരൻ , പാലക്കാട്

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി .പല മരുന്നുകളും കഴിച്ചു യാതൊരു ഫലവും ഉണ്ടായില്ല .അവസാനം സബൈൻ സാറിനെപ്പറ്റി അറിയുകയും ചികിത്സക്ക് വരുകയും ചെയ്തു ."ഡോക്ടർ സബൈനിനോടുള്ള ഒറ്റ വിശ്വാസത്തിലാണ് ചികിത്സ തുടർന്നതും മൂന്നാമത്തെ IVF ൽ ഞങ്ങൾക്ക് പെൺകുട്ടിയെ ലഭിച്ചതും ."
ഞങ്ങൾക്ക് ട്രീറ്റ്മെൻറ് ചെയ്ത സബൈൻ ഡോക്ടർക്കും ,മറ്റെല്ലാ ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു
. നിങ്ങളുടെയെല്ലാം സ്ഥാനം എന്നും ഞങ്ങളുടെ ഹൃദയത്തിൽ ആയിരിക്കും .ഒരിക്കൽ കൂടി നിങ്ങൾക്കേവർക്കും ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു .

രാജേഷ് സി .ബി & സൗമ്യ രാജേഷ് , ചെറായി

ഞങ്ങളുടെ ജീവിതത്തെ പ്രകാശപൂർണ്ണവും അർത്ഥപൂർണ്ണവുമാക്കി ഞങ്ങളുടെ ജീവിതത്തെ അനശ്വരമാക്കിയ സബൈൻ ഡോക്ടറോടും ഹോസ്പിറ്റലിലെ എല്ലാ ജീവനക്കാരോടും ഒരായിരം നന്ദി.

ജയകൃഷ്ണൻ കെ .ബി & സീന , എറണാകുളം

ഞങ്ങൾക്ക് 30 വർഷത്തിനുശേഷം I .V .F ട്രീറ്റ്മെന്റിന്റെ ഫലമായി കഴിഞ്ഞ ആഗസ്റ്റ് 23 ന് 2 ആൺകുട്ടികളെ സമ്മാനിച്ച സബൈൻ സാറിനും രഞ്ജിത് സാറിനും സ്കാൻ ചെയ്ത ഡോക്ടർമാർക്കും ഞങ്ങളോട് സഹകരിച്ച നഴ്സിംഗ് സ്റ്റാഫിസിനോടുമുള്ള നന്ദിയും കടപ്പാടും ഹൃദയപൂർവം ഞങ്ങൾ അറിയിക്കട്ടെ .സബൈൻ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

അശോകൻ & സിന്ധു അശോകൻ , തലക്കോട്

പ്രിയപ്പെട്ട സബൈൻ സാറിന്
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്15 വർഷമായി .പല പ്രമുഖ ഹോസ്പിറ്റലിലും ചികിൽസിച്ചെങ്കിലും ഞങ്ങൾക്ക് കുട്ടികളുണ്ടാവില്ല എന്നവർ വിധി എഴുതി .ഒടുവിലാണ് ഇവിടെ എത്തിപ്പെടുന്നത് .സാറിന്റെയും നല്ലവരായ താങ്കളുടെ സഹപ്രവർത്തകരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല .അഹോരാർത്രം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഓരോ സ്റ്റാഫിനെയും മറക്കാൻ കഴിയില്ല .അഞ്ചാം മാസം മുതൽ അഡ്മിറ്റായ ഞങ്ങളെ ഇത്രയധികം പരിഗണയോടെ പരിപാലിച്ച ഇവിടത്തെ സ്റ്റാഫിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.ഞങ്ങളുടെ ആൺകുഞ്ഞ് ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ നിങ്ങളോരോരുത്തരോടും ഞങ്ങൾ പ്രാർത്ഥിക്കണമെന്നു അപേക്ഷിക്കുന്നു .ഞങ്ങളുടെ മനസിലുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ വാക്കുകളില്ല .നിങ്ങൾക്ക് നന്മ വരണമെന്ന് ഞങ്ങൾ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നു .

ഷാജി &അമ്പിളി ഷാജി , കൂളിമുട്ടം

ബഹുമാനപ്പെട്ട സബൈൻ സാറിന്
എനിക്ക് ഈ ഹോസ്പിറ്റലും സ്റ്റാഫും ഈശ്വരതുല്യമാണ് .ഞങ്ങൾക്ക് വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ഇവിടത്തെ ചികിത്സയിൽ ഉണ്ടായതാണ് ഞങ്ങളുടെ മകൾ .അതിന് സാറിനോടും രഞ്ജിത് സാറിനോടും സ്റ്റാഫിനോടും ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി രേഖപെടുത്തുന്നു .സാറിനും സാറിൻറെ ടീം നും എല്ലാവിധ ഉയർച്ചകളും ആശംസിക്കുന്നു .

നിതിൻ & കവിത നിതിൻ, MUVATTUPUZHA

Excellent service and dedicated nursing department.

Sudha Sreenivasan, MUVATTUPUZHA

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി ഇവിടത്തെ ചികിത്സയിൽ ഞങ്ങൾക്ക് ഒരു മകൾ ഉണ്ടായി .അതിന് സാറിനോടും മറ്റെല്ലാവരോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു .
Thank you
Sabine Sir and Mahalakshmi Madam

Najisha Aneesh, Pallookkara

വ്വളരെ ആധികം ആശങ്ക നിറഞ്ഞ ആ സമയങ്ങളിൽ ഇവിടത്തെ ഡോക്ടർമാരും നഴ്സുമാരും പകർന്ന ധൈര്യവും സമാധാനവും സ്നേഹവും വളരെ വലുതാണ് .ഈ ഹോസ്പിറ്റലിൽ ഓരോ ദിവസവും വീട്ടിൽ എങ്ങനെ ആണോ അതുപോലെ തന്നെ ആണ്.ഈ ഹോസ്പിറ്റൽ ഇത്ര നന്നായി നടത്തുന്ന സബൈൻ ഡോക്ടർക്കും സഹപ്രവർത്തകർക്കും എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു ട്രീത്മെന്റ്റ് കഴിഞ്ഞു ഇവിടം വിട്ടു പോകുമ്പോൾ നിക്ക് വല്ലാതെ എല്ലാവരെയും മിസ് ചെയ്യുന്നു.ഇനിയും ഈ ഹോസ്പിറ്റൽ ഒരുപാടു വളർന്നു വലുതാകട്ടെ.

Sunitha Mahesh, Ernakulam