Testimonials

What Peoples Say about Us?

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 22 വർഷം ആയിട്ട് ഇവിടത്തെ ചികിത്സയിൽ രണ്ട് ആൺകുട്ടികൾ ഉണ്ടായതിൽ ഞങ്ങൾ ദൈവത്തോടും സബൈൻ സാറിനോടും തീരാത്ത കടപ്പാടുണ്ട് .പിന്നെ ഇവിടുള്ള സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു .ഞങ്ങളെപ്പോലെ തന്നെ ഇവിടെ വന്ന് പരിചയപ്പെട്ട മറ്റ് പലരോടും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു .

ജയാ ഭാസി , കൊടകര

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ഒരു മകളെ തരാൻ സഹായിച്ച സബൈൻ സാറിനും മറ്റു ഡോക്ടർമാർക്കും നഴ്സിംഗ് സ്റ്റാഫുകൾക്കും എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .

രശ്മി മനോഹർ , കോതമംഗലം

9 വർഷത്തെ കാത്തിരിപ്പിനുശേഷം ഞങ്ങൾക്ക് ഒരു മകളെ തരാൻ സഹായിച്ച സബൈൻ സാറിനും മറ്റു ഡോക്ടർമാർക്കും രഞ്ജിത് ഡോക്ടർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .

ബിൻസി മാത്യു & അനിമോൾ, കോട്ടയം

നന്ദി ...ഒരുപാട് നന്ദി ...എപ്പോഴും വീൽച്ചെയറിൽ രോഗികളെ കരുതലോടെ കൊണ്ടുനടക്കുന്ന ATTENDER സ്റ്റാഫ്സ് എപ്പോഴും ROOM വീടുപോലെ CLEAN ആയി സൂക്ഷിക്കുന്ന ക്ലീനിംഗ് സ്റ്റാഫ്സ് ...എല്ലാവർക്കും നന്ദി .
എപ്പോഴും ഓടിനടന്ന് PATIENTS ന് പുഞ്ചിരി സമ്മാനിക്കുന്ന ഡോക്ടർ സബൈൻ സാറിന് ഒരുപാട് നന്ദി ..എൻറെ മകളെ എൻറെ കയ്യിൽ തന്നതിന് ..

Mr & Mrs JITHESH , 19 / 07 / 2017

എൻറെ പേര് ചന്ദ്രി ജയരാജ് .ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി ഞങ്ങൾക്ക് കുട്ടികൾ ഇല്ലാത്ത ദുഃഖം വളരെ വലുതായിരുന്നു .2014 ൽ ഞങ്ങൾ IVF CARE ൽ നിന്ന് ചെയ്തു പോസിറ്റീവ് ആയിരുന്നു .3 വർഷം കഴിഞ്ഞപ്പോൾ ബ്ലീഡിങ് വന്നു പോയി അതിന് ശേഷം മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് ട്രീറ്റ്മെന്റ് നടത്തി IVF ചെയ്തു .അത് നെഗറ്റീവ് ആയിരുന്നു .മുന്നിൽ ഒരു മാർഗവും ഇല്ലാതെ നിൽക്കുമ്പോൾ സിസ്റ്ററുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചർ സബൈൻ സാറിനെ പറ്റിയും സബൈൻ ഹോസ്പിറ്റലിനെ കുറിച്ചും പറഞ്ഞു തന്നത് .ഒപ്പം ഹോസ്പിറ്റലിന്റെ ADDRESS ഉം തന്നു .അത് പ്രകാരം ഞങ്ങൾ 2016 മാർച്ചിൽ ട്രീറ്റ്മെൻറ് നടത്തി ,ഓഗസ്റ്റിൽ ഗർഭിണിയായി .30 .04 .2017 ന് ഞങ്ങൾക്ക് ഒരു മകൾ പിറന്നു . ദൈവ ദൂതനായ സബൈൻ സാറിൻറെ സേവനം ഇനിയും ഉയരട്ടെ ഒപ്പം തന്നെ സാറിൻറെ കുടുംബത്തിനും നല്ലതു വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .അതുപോലെ തന്നെ ഇവിടത്തെ നല്ലവരായ സ്റ്റാഫ്സിനെ അഭിനന്ദിക്കുന്നു .അവരുടെ കുടുംബത്തിനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ടും നിർത്തുന്നു ..
03 / 05 / 2017

ചന്ദ്രി ജയരാജ് , വയനാട്

എല്ലാവർക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു .സർവ്വേശ്വരൻ എല്ലാവർക്കും ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകട്ടെ പ്രാർത്ഥിക്കുന്നു ....
സന്താപത്തിൻ മാരിതോർന്നു
സന്തോഷത്തിൻ പൂവിടർന്നു
സർവ്വബന്ധുക്കളിൽ ഉറ്റസതീർത്ഥ്യരിൽ
സ്വാന്തനത്തിൻ കാറ്റുയർന്നു
കേട്ടവർ ,കേട്ടവർ ആശംസാമാല്യങ്ങൾ
ദൂരെനിന്നും കോർത്തെറിഞ്ഞു
ആനന്ദത്തിനശ്രു വീണുകുതിർന്നെന്റെ
കവിളും ,മനസ്സും നിറഞ്ഞു
ജഗദീശ്വരൻ തൻ നിയോഗത്താൽ ഞങ്ങൾക്കു -
സൽപുത്രനൊന്നുപിറന്നു
ഇരുണ്ടുനിന്നൊരീജീവിതനിലയത്തിൽ
പൊന്നിൻ വെളിച്ചം പരന്നു .
.

പടനിലം ബാബു , കോഴിക്കോട്

2016 MAY 24 ന് കോഴിക്കോട്ടുനിന്നും യാത്ര തിരിക്കുമ്പോൾ ഈ ഹോസ്പിറ്റലിനെപറ്റി അത്രയൊന്നും അറിയില്ലായിരുന്നു .പക്ഷെ ആദ്യദിവസം തന്നെഡോക്ടർ സബൈൻ സാറിനെ കണ്ട ഞങ്ങൾക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുകയും 2017 MAY 9 ന് രണ്ട് കുട്ടികളുമായി ഞങ്ങൾ സന്തോഷപൂർവ്വം ഈ ഹോസ്പിറ്റൽ വിടുകയാണ് .ചിലകാര്യങ്ങൾ നമുക്ക് വാക്കുകളാൽ വിവരിക്കാൻ സാധിക്കുകയില്ല .എങ്കിലും ഒരുപാട് ആശകൾ നശിച്ചവർക്ക് ശുഭ പ്രതീക്ഷകളോടെ സാധിക്കുന്ന ഈ ഹോസ്പിറ്റലിന് എല്ലാ ആശസകളും നേരുന്നു ..

LEJILA SHAJI , KOZHIKODU

"കുഞ്ഞുങ്ങൾ ദൈവത്തിൻറെ അനുഗ്രഹമാണ് "
വിവാഹം കഴിഞ്ഞു 7 വർഷങ്ങൾക്കു ശേഷം ആ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിലേക്ക് തന്ന ഡോക്ടർ സബൈൻ സാറിനും ഹോസ്പിറ്റലിലെ നല്ലവരായ മുഴുവൻ സ്റ്റാഫ്കൾക്കും സ്നേഹത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു.
29 / 05 / 2017

സിജാ ബിജു , ആലുവ

എൻറെ എല്ലാ ദൈവങ്ങൾക്കും ഒരായിരം നന്ദി ...
ദൈവതുല്യനായ സബൈൻ സാറിനും ഒരായിരം നന്ദി ...
16 വർഷമായി ഞങ്ങൾക്ക് ഒരു ജീവിതം ഇല്ലായിരുന്നു .ദൈവത്തിന്റെയും സാറിന്റെയും കൃപ കൊണ്ട് പ്രത്യേകിച്ച് ഇവിടുത്തെ സ്റ്റാഫ്സിന്റെയും മറ്റുള്ള എല്ലാവരുടെയും പ്രാർത്ഥനകൊണ്ടും ഞങ്ങൾക്ക് ഒരു ജീവിതം തിരിച്ചു കിട്ടി .എല്ലാവർക്കും നന്ദി ...നന്ദി ..
03 / 06 / 2017

റീനാ പ്രദീപ്കുമാർ , ആലപ്പുഴ

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 3 വർഷമായി .late marriage ആയിരുന്നു .പ്രായമായ ഞങ്ങൾക്ക് ഒരു കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമായിരുന്നു .സർക്കാർ ആശുപത്രിയിൽ പോലും ഇത്രയും പ്രായമായവരെ ചികിത്സക്ക് അനുവദിക്കാറില്ല .എന്നാൽ സബൈൻ ഹോസ്പിറ്റലിലെ ഡോക്ടർ സബൈനെ കണ്ടപ്പോൾ ഞങ്ങൾക്ക് ഏറെ പ്രതീക്ഷയായി .മറ്റ് അസുഖങ്ങൾ ഒന്നുമില്ലെങ്കിലും പ്രായം ഒരു പ്രശ്നം ആയിട്ടുള്ള ഞങ്ങളെ ചികിത്സക്ക് പ്രേരിപ്പിക്കാനും ഒരു കുഞ്ഞു എന്ന സ്വപ്നം യാഥാർഥ്യമാക്കാനും ഇവിടുത്തെ ഡോക്ടർമാരും സ്റ്റാഫും കാണിച്ചിട്ടുള്ള സഹകരണത്തിനും ക്ഷമക്കും ഹൃദയപൂർവം നന്ദി അറിയിക്കുന്നു .ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ഇപ്പോൾ 2 കുട്ടികളെ തന്ന് ദൈവം അനുഗ്രഹിച്ചിരിക്കുന്നു .ആയതിനായി ഞങ്ങൾക്ക് എല്ലാ സഹായവും നൽകിയിട്ടുള്ള സബൈൻ സാറിനും ദൈവദൂതനായി എൻറെ ജീവൻ രക്ഷിച്ച രഞ്ജിത് സാറിനും എല്ലാ ആശുപത്രി ജീവനക്കാർക്കും ഞങ്ങളുടെയും കുടുംബത്തിൻറെയും നന്ദിയും സ്നേഹവും അറിയിക്കുന്നു ...
11/06/2017

പി ശിവപ്രസാദ് &ഹണി എസ്, കോട്ടയം